Johny ML

“MASTERS”: Introductory note by Johny ML

The first online exhibition of Kerala Lalitha Kala Akademi has an array of artists who have made their mark in the history of modern art practice in Kerala and elsewhere. Ranging in style from abstraction to narrative figuration, these artists are brought under the common title, ‘Masters.’ The works of art created by these artists under various circumstances and contexts that include art camps and usual studio practice reflect the spirit, style and the aesthetic concerns of the respective artists. Hence, the disparity seen in size, medium and style have to be deemed as a logical point of departure from where one could start the visual journey to understand the various trajectories that these artists had taken during the last five decades or so.

KCS Panicker was the trailblazer for many of the artists who were looking for an indigenous art language that could represent the experimental modernism which could have been regional and global at the same time. The transcendence of visual language into a universal kind gained those artists a place in the discourse of high modernism. Though a global art language cannot have those visual notations that moor them to specificities of the regions, they dared to express certain provincial visual qualities that demanded active participation of the art lovers and posed pivotal aesthetical questions to art historians and critics who tried to unpack them through various levels of interpretations. Unpacking the works of S.G.Vasudev, Prabhakar Kolte, Douglas Chatfield, P.Gopinath, Reddappa Naidu, K.Damodaran, Achuthan Kudalloor, K.V.Haridasan and DLN Reddy using these critical interpretations would unveil the aesthetic complexities of their times.

To approach the works of T.K.Padmini, Anjolie Ela Menon and Arpana Caur, it is pertinent to use the interpretative tools of feminist studies, besides the feminine aesthetics that could be read out of their works. A. Ramachandran, Paramjit Singh, C.N.Karunakaran, Namboothiri, M.V.Devan, Santhanraj, K.K.Hebbar, Madhava Menon, B.D.Dethan, NKP Muthukoya, Yousaf Arakkal, R B Bhaskaran and Laxma Goud come from different schools of thoughts and expressions, however, the decorative-figurative-derivative naturalism and expressionism that they employ in their works set them apart. Gulam Mohammed Sheikh, Jeram Patel and Bhupen Khakar belong to the Baroda School of Narrative style but their interests differ widely yet united by their concerns for the marginalized societies. K.P.Soman, K.P.Krishnakumar, Surendran Nair come from the socio-politically and culturally volatile 1970s and 80s and are instrumental in generating an aesthetics that rebelled against the hegemonic aesthetics prevailed at that time. Together these works give an overview of modernism in the Indian art scene and trigger a need for making further explorations in the Akademi’s collection.

മാസ്റ്റേഴ്സ്

കേരളത്തിലും ഇന്ത്യയുടെ ഇതരഭാഗങ്ങളിലും ആധുനിക കലയുടെ ചരിത്രത്തിൽ അവരവരുടേതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു കൂട്ടം കലാകാരന്മാരെയാണ് കേരളാ ലളിത കലാ അക്കാദമിയുടെ പ്രഥമ ഓൺലൈൻ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അമൂർത്തകല എന്നത് മുതൽ രൂപങ്ങളെ ആസ്പദിച്ചുള്ള ആഖ്യാനകല എന്ന് വരെ പറയാവുന്ന ശൈലീവൈവിധ്യങ്ങൾ ‘മാസ്റ്റേഴ്സ്’ എന്ന പൊതു പേരിൽ അറിയപ്പെടുന്ന ഈ പ്രദർശനത്തിൽ കാണാൻ കഴിയും. ഈ ചിത്രങ്ങൾ എല്ലാം ഉണ്ടായിരിക്കുന്നത് വിവിധ സമയങ്ങളിൽ വിവിധ സാഹചര്യങ്ങളിലാണ് .ശില്പശാലകൾ മുതൽ കലാകാരരുടെ സ്റ്റുഡിയോ വരെയുള്ള ഇടങ്ങളിൽ സൃഷ്ടിക്കപ്പെട്ട ഈ കലാവസ്തുക്കൾ ഈ കലാകാരന്മാരുടെ ലാവണ്യബോധത്തെയും ശൈലീവിശേഷങ്ങളെയും മാത്രമല്ല, അവ ഉണ്ടായ കാലത്തെയും അതിന്റെ സത്തയെയും കൂടി പ്രതിഫലിപ്പിക്കുന്നു. അതിനാൽ ഈ പ്രദർശനത്തിലുള്ള ചിത്രങ്ങളുടെ വലുപ്പം, മാധ്യമം, ശൈലി എന്നിവയിൽ കാണുന്ന വൈജാത്യങ്ങളെ കഴിഞ്ഞ അമ്പത് വർഷങ്ങൾക്കിടയിൽ ഈ കലാകാരന്മാർ ആവിഷ്കാരത്തിനായി തെരെഞ്ഞെടുത്ത വഴികളെ മനസ്സിലാക്കുന്നതിനുള്ള പടവുകളായി കാണാൻ കഴിയും.

ഒരേ സമയം പ്രാദേശികവും ആഗോളവുമാകാൻ കഴിവുള്ള പരീക്ഷണപരമായ ആധുനിക കലയെ ആവിഷ്കരിക്കാൻ വേണ്ട തനത് ലാവണ്യത്തെ സൃഷ്ടിക്കുന്നതിൽ പുതിയ പാത കണ്ടെത്തിയ കലാകാരനായിരുന്നു കെ സി എസ് പണിക്കർ. പ്രാദേശികമായ അംശങ്ങളുണ്ടെങ്കിലും അവയെ ആഗോളഭാഷയാക്കി ഉയർത്താൻ ഈ കലാകാരന്മാർക്ക് കഴിഞ്ഞതിനാൽ അവർക്ക് ഉന്നതമായ ആധുനിക കലയുടെ വ്യവഹാരത്തിൽ സ്വന്തമായ ഒരു ഇരിപ്പിടം നേടിയെടുക്കാൻ കഴിഞ്ഞു. ആഗോളകലയിൽ പ്രാദേശികമായ ഗുണങ്ങളെ പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള ദൃശ്യസൂചനകൾ നൽകുന്നത് ശരിയായ പ്രവണത അല്ലെങ്കിൽപ്പോലും ഈ കലാകാരന്മാർ വളരെ സവിശേഷമായ തരത്തിൽ ഗൂഢാർത്ഥ ദ്യോതകമായ ചില ശൈലീബന്ധങ്ങൾ അവരുടെ കലകളിൽ സൃഷ്ടിക്കുകയും അതുവഴി കാണിയുടെ സജീവമായ പാരായണ പങ്കാളിത്തം ആവശ്യപ്പെടുകയും കലാചരിത്രകാരന്മാരോടും വിമര്ശകരോടും അതിന്റെ ഗൂഢാർത്ഥങ്ങളെ പൊതിയഴിച്ചു വെളിപ്പെടുത്താൻ പരോക്ഷമായി ആവശ്യപ്പെടുകയും ചെയ്തു. എസ് ജി വാസുദേവ്, പ്രഭാകർ കോൾട്ടെ, ഡഗ്ളസ് ചാറ്റ്ഫീൽഡ്, പി ഗോപിനാഥ്, റെഡ്ഡപ്പ നായിഡു, ഡി എൽ എൻ റെഡ്ഢി, കെ ദാമോദരൻ, അച്യുതൻ കൂടല്ലൂർ, കെ വി ഹരിദാസൻ തുടങ്ങിയ കലാകാരന്മാരുടെ കൃതികളെ ഈ രീതിയിൽ ഇഴ അഴിച്ചു പരിശോധിക്കുമ്പോൾ അവർ മുന്നോട്ട് വെച്ച ലാവണ്യശാസ്ത്രത്തിന്റെ സങ്കീർണ്ണതകൾ മനസ്സിലാകും.

സ്ത്രീഗുണങ്ങളെ മുൻ നിറുത്തി നമുക്ക് ടി കെ പദ്മിനിയുടെയും അഞ്ജലി ഇളാ മേനോന്റെയും അർപ്പണാ കൗറിന്റെയും ചിത്രങ്ങളെ ദൃശ്യരൂപത്തിൽ വായിച്ചെടുക്കാം, അതേസമയം സ്ത്രീവാദ കലയുടെ വിമർശനോപകരണങ്ങൾ നമുക്ക് ഇപ്പോൾ ലഭ്യമായതിനാൽ ആ സാധ്യതകൂടി പ്രയോജനപ്പെടുത്തിക്കൊണ്ട് അവയെ സമീപിക്കുന്നത് നന്നായിരിക്കും. എം വി ദേവൻ, എ രാമചന്ദ്രൻ, സി എൻ കരുണാകരൻ, പരംജിത് സിങ്, നമ്പൂതിരി, സന്താനരാജ്, കെ കെ ഹെബ്ബാർ, മാധവ മേനോൻ, ബി ഡി ദത്തൻ, ലക്ഷ്മ ഗൗഡ്, എൻ കെ പി മുത്തുക്കോയ, യൂസഫ് അറക്കൽ, ആർ ബി ഭാസ്‌കരൻ എന്നിവർ തികച്ചും ബന്ധമാരോപിക്കാൻ കഴിയാത്ത പഠനപരിസരങ്ങളിൽ നിന്നും ചിന്തകളിൽ നിന്നുമാണ് വരുന്നത്. എന്നാലും അവരെ ഒന്നിപ്പിക്കാനും ഒരേ സന്ദർഭത്തിനുള്ളിൽ വെച്ച് പരിശോധിച്ച് മനസ്സിലാക്കാനും അവർ ഉപയോഗിക്കുന്ന എക്സ്പ്രെഷനിസവും ആലങ്കാരികതയും നാച്വറലിസ്റ്റ് ശൈലിയും സർറീയൽ ശൈലിയും ഒക്കെ സഹായിക്കുന്നു. ഗുലാം മുഹമ്മദ് ഷെയ്ഖ്, ജെറാം പട്ടേൽ, ഭൂപെൻ ഖക്കാർ എന്നിവർ വരുന്നത് ആഖ്യാന ശൈലിയ്ക്ക് പേരുകേട്ട ബറോഡാ സ്‌കൂളിൽ നിന്നാണ്.പക്ഷെ സൂക്ഷ്മമായി നോക്കിയാൽ അവരുടെ ശൈലിയിലുള്ള വിവിധങ്ങളായ താത്പര്യങ്ങൾ വെളിപ്പെടും അതേസമയം പ്രാന്തവത്കൃത ജീവിതങ്ങളോടുള്ള അവരുടെ കരുണ നിറഞ്ഞ സമീപനം അവരെ ഒരുമിപ്പിക്കുന്നതും കാണാം. 1970, 80 കാലഘട്ടത്തിലെ കലുഷമായ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ പശ്ചാത്തലത്തിൽ നിന്ന് വരുന്ന കലാകാരന്മാരാണ് കെ പി സോമൻ, കെ പി കൃഷ്ണൻകുമാർ, സുരേന്ദ്രൻ നായർ എന്നിവർ. അന്നത്തെ മുഖ്യധാരാ ലാവണ്യബോധത്തിൽ നിന്ന് കുതറിമാറിക്കൊണ്ടുള്ള ഒരു ലാവണ്യബോധമാണ് അവരെ നയിച്ചത്. ഈ പ്രദർശനം ഇന്ത്യൻ ആധുനിക കലയെ കുറിച്ചൊരു സാമാന്യ വീക്ഷണം നൽകുന്നു; കൂടാതെ അക്കാദമിയുടെ ശേഖരത്തിൽ നിന്ന് പുതിയ പരീക്ഷണോന്മുഖമായ പ്രദർശനങ്ങൾ വാർത്തെടുക്കാനുള്ള ഒരു തുടക്കമായും ഇത് മാറുന്നു.

– ജോണി എം എൽ

4 Comments

  1. Shobha Varma

    A Big Salute to Masters and all great Artists….. Wonderful works and a feast to eyes. Thank you. 😍🙏

    Reply
  2. Hussain kotharath

    Very good

    Reply
    • Sudeep k Ramakrishnan

      മാറിമറയുന്ന കാലഘട്ടങ്ങൾ കലയെ സപര്യയായി കാണുന്നവരുടെ മനസ്സിലുണ്ടാക്കിയ ഉദ്ധീപനങ്ങളെ രൂപ വർണ്ണ ലാവണ്യങ്ങളെ, എല്ലാവർക്കും അനുഭവിക്കാൻ തക്കവണ്ണം നവമാധ്യമ സാധ്യതകൾ ഇനിയും വളർന്നുവരട്ടെ…

      Reply

Submit a Comment

Your email address will not be published. Required fields are marked *

error: Right Click Disabled