'Revolving Spaces'

curated by Balamurali Krishnan

 

Balamurali Krishnan

 

Revolving Spaces
Curator: Balamurali Krishnan
Curator’s  Note
The entire human race is becoming more and more complex. selfishness, which ignores  mother nature and the multitude of living things, is creating an amazing stillness. Organized fascism adds strength to the sudden increase in the number of its victims. Injustices have become the conspicuous signs of the contemporary world.
 
Racial hatred, partitionings, marginalization and violence are gaining momentum in all the nations, including India. In America ,under the banner BLACK LIVES MATTER protests  thundered. Against it  the others raised the sologan ‘White Power’.
 
It is  in India, that the misfortune called Ram temple, made its presence felt, demolishig all tolerance. Now, Hagia Sophia, is declared by Turkey, as an Islamic prayer centre. Like in the case of the Ram temple, Neo-liberalism is becoming the very reason behind many a political change. The repurcussions to corrupt practices are complicated  transformations. When you aim at profit alone, exploitation becomes all the more pungent. To Rinder  protests, racial descrimination, animosity to anything foreign, awakening of emotions and annihilation of democracy are encouraged.
 
The wealthy of the nations stand astonished and they grope in the dark unable to find a way to face the  plague created by unscientific approaches and they remain numb as they can’t figure out any proper solutions to the problems. Even in this state of stillness, which makes life miserable, despite the downward trend in production and services, the wealth of the extra rich is fast increasing.
 
Peasants- the basic class of people are thrown down to eternal misery. Without giving proper attention to the dissenting voices of the opposition, many things- like the Farm Reform Bills, and the draft notification on the Environmental impact Assessment which derange the tribal life and environment etc, get passed by the government, making life around, restless.
 
The present world environs that obstruct the efforts of the artists are fast advancing towards much more difficult situations. The only other possibility seems to be, for the artists-the painters and the sculptors, is arranging online shows. Now, in this show only a few artists who are contributing much in this field, could be accommodated. Please be gracious enough to see this mutuality as a humble attempt to create a discourse for a new sensibility.
 
Balamurali Krishnan
Executive Member
Kerala Lalithakala  Akademi
 
ക്യൂറേറ്ററുടെ കുറിപ്പ്‌
 

മനുഷ്യസമൂഹം കൂടുതല്‍ സങ്കീര്‍ണ്ണമാകുകയാണ്. പ്രകൃതിയേയും ജീവജാലങ്ങളേയും വിസ്മരിക്കുന്ന സ്വാര്‍ത്ഥത, വിസ്മയാവഹമായ നിശ്ചലത സൃഷ്ടിക്കുന്നു. ഫാഷിസത്തിന്റെ സംഘം ചേരല്‍ ഇരകളുടെ വര്‍ദ്ധനവിന് ആക്കം കൂട്ടുന്നു. അനീതികള്‍ സമകാലിക ലോകത്തിന്റെ മുഖമുദ്രയായി മാറി.

വംശീയ വിദ്വേഷവും, വിഭജനങ്ങളും, അകറ്റി നിര്‍ത്തലും, അക്രമവും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ശക്തി പ്രാപിക്കുന്നു. അമേരിക്കയില്‍ ‘ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍”എന്ന മുദ്രാവാക്യത്തിന്‍ കീഴില്‍ പ്രതിഷേധം ഇരമ്പി. അതിനു ബദലായി ”വൈറ്റ് പവര്‍’ എന്ന ശബ്ദം ഉയര്‍ന്നു വന്നു.

സഹിഷ്ണുതയെ തകര്‍ത്തു രാമക്ഷേത്രം എന്ന ദുരവസ്ഥ അരങ്ങേറിയത് ഭാരതത്തിലാണ്. എര്‍ദോഗന്റെ തുര്‍ക്കി ഇപ്പോള്‍ ഹാഗിയ സോഫിയയെ ഒരു ഇസ്ലാമിക പ്രാര്‍ത്ഥനാ കേന്ദ്രമായി പ്രഖ്യാപിച്ചു. രാമക്ഷേത്രം പോലെ…

         
നവലിബറലിസം, പല രാഷ്ട്രീയ മാറ്റത്തിനും കാരണമാകുകയാണ്. ദുര്‍വ്യവസ്ഥിതിയുടെ പ്രതാഘാതം സങ്കീര്‍ണ്ണമായ വ്യതിയാനമാണ്. ലാഭം ലക്ഷ്യമാക്കുമ്പോള്‍, ചൂഷണം രൂക്ഷമാകുന്നു. എതിര്‍പ്പുകളെ തടയാന്‍ വര്‍ണ്ണവിവേചനം, വിദേശവിദ്വേഷം, വികാരങ്ങളെ ഉണര്‍ത്തല്‍, ജനാധിപത്യധ്വംസനം, എന്നിവയെ പ്രോത്സാഹിപ്പിക്കുന്നു.

അശാസ്ത്രീയതയാല്‍ സൃഷ്ടിക്കപ്പെട്ട മഹാമാരിയെ നേരിടാനും പ്രതിവിധി കാണാനും കഴിയാതെ ലോകസമ്പന്നത അത്ഭുതപ്പെട്ടു നില്‍ക്കുന്നു. ജീവിതത്തെ ദുസ്സഹമാക്കിയ ഈ നിശ്ചലതയില്‍ ഉത്പാദനത്തിലും സേവനങ്ങളിലും ഇടിവുണ്ടായിട്ടും അതിധനികരുടെ സമ്പത്ത് വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു.

അടിസ്ഥാന വര്‍ഗ്ഗമായ കര്‍ഷകര്‍ നിത്യദുരിതത്തിലേക്കു തള്ളപ്പെടുന്നു. എതിര്‍ ശബ്ദത്തെ മാനിക്കാതെ ഇന്ത്യന്‍ ഭരണകൂടം പാസ്സാക്കിയെടുത്ത കാര്‍ഷിക പരിഷ്‌ക്കരണ ബില്ലുകള്‍, ആദിവാസി ജീവിതത്തേയും പരിസ്ഥിതിയേയും താറുമാറാക്കുന്ന പാരിസ്ഥിതിക ആഘാത നിര്‍ണ്ണയനിയമകരടുവിജ്ഞാപനം (E I A) Environmental impact Assessment തുടങ്ങി പലതും അസ്വസ്ഥമായി നില്‍ക്കുന്നു.

കലാകാരന്റെ പ്രവര്‍ത്തനങ്ങളെ സ്തംഭിപ്പിച്ച വര്‍ത്തമാനകാല ലോകപരിസരം, കൂടുതല്‍ പ്രയാസങ്ങളിലേക്കു നീങ്ങുന്നു. ഓണ്‍ലൈന്‍ഷോ എന്ന സാധ്യതയാണ് ചിത്രശില്പ കലാകൃത്തുക്കളുടെ മുന്നിലുള്ള മറുവശം. ഇന്ന് വളരെയധികം സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന കലാകാരന്മാരില്‍ കുറച്ചുപേര്‍ മാത്രമാണ് ഈ ഷോയില്‍ പങ്കെടുക്കുന്നത്. ഒരു പുതിയ സംവാദത്തിനായി  ഈ പാരസ്പര്യത്തെ കാണേണ്ടതാണ്.

 

ബാലുമുരളീകൃഷ്ണന്‍
എക്‌സിക്യൂട്ടീവ് മെമ്പര്‍
കേരള ലളിതകലാ അക്കാദമി

8 Comments

  1. സബിത കടന്നപ്പള്ളി

    🌻

    Reply
  2. Mrs.Vishak

    Vakukalea…vijarangalea…prathishaethangalea …vara kondu kannikuna sirinu.,.abinadhnagal

    Reply
  3. Everest Raj-994708508l

    മങ്ങിയ കാഴ്ചകൾ കൂടുതൽ തെളിയുന്ന ചിത്രങ്ങളായി പരിണമിക്കട്ടെ …..!
    എല്ലാവിധ ആശംസകളും
    കേരള ചിത്രകലാ പരിഷത്ത്
    സംസ്ഥാന സെക്രട്ടറി
    എവറസ്റ്റ് രാജ്

    Reply
  4. Manju sagar

    Creative art.. Good works

    Reply
  5. എൻ അജിത് കുമാർ

    ചിത്രം വര വളരെ ശ്രമകരമായ ഒരു പണിയായി പരിണമിച്ചോ എന്നു തോന്നിപ്പിക്കുന്നതാണ് മിക്ക ചിത്രങ്ങളും . ശ്വാസം മുട്ടിക്കുന്ന ചുറ്റുപാടിൽ ശ്വാസം മുട്ടിക്കുന്ന ചിത്രങ്ങളും . ഞാൻ വീണ്ടുമിവ കാണാനില്ല.

    Reply
  6. santhosh chunda

    good works

    Reply

Submit a Comment

Your email address will not be published. Required fields are marked *

error: Right Click Disabled